കോലഞ്ചേരി: വൈദ്യുതിബോർഡ് റഫറണ്ടത്തിന് മുന്നോടിയായി യു.ഡി.ഇ.ഇ.എഫ് മുന്നണിക്കുവേണ്ടി ഐ.എൻ.ടി.യു.സി പെരുമ്പാവൂർ ഡിവിഷൻ കമ്മി​റ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി എം.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.കെ. അനിമോൻ അദ്ധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് യുസഫ് മുഖ്യപ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വി.പി. സജീന്ദ്രൻ, ടി.എം. സക്കീർ ഹുസൈൻ (മുഖ്യ രക്ഷാധികാരികൾ), മനോജ് മുത്തേടൻ, ഷാജി സലീം, കെ.വി. ഏൽദോ (രക്ഷാധികാരികൾ), എം.കെ. അനിമോൻ (ചെയർമാൻ), സി.എം. സഞ്ജയ് (ജനറൽ കൺവീനർ), സി.എൻ. സിബി (ട്രഷറർ) തുടങ്ങിയവർ ഭാരവാഹികളായി ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 28നാണ് റഫറണ്ടം.