കിഴക്കമ്പലം: എറണാകുളത്ത് നടക്കുന്ന സഹകരണ എക്സ്‌പോയിൽ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണസംഘത്തിന്റെ വിപണനസ്റ്റാൾ തുറന്നു. സംഘത്തിന്റെ കീഴിലുള്ള അഹുവാൻ ഇൻഡസ്ട്രീസിന്റെയും (മെജോൾ), അഹുവാൻ ക്ലീൻ ക്ളബ്ബിന്റെയും നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ക്ളീനിംഗ് ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. മേയർ എം. അനിൽകുമാർ, അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ, സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.