കോലഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളിയൂണിയൻ മഴുവന്നൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാപ്രസിഡന്റ് ബീന ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എം.എസ്. ഹരികുമാർ അദ്ധ്യക്ഷനായി. എൻ.വി. കൃഷ്ണൻകുട്ടി, വി.കെ. അജിതൻ, കെ.എച്ച്. സുരേഷ്, ബി. ജയൻ, വി. ജോയിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അല്ലിജോസ് (പ്രസിഡന്റ്), കെ.പി. വിനോദ്കുമാർ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.