it

കൊച്ചി: ഐ.ടി ജീവനക്കാരിലെ എഴുത്തുകാരെ കണ്ടെത്താൻ ടെക്കികളുടെ കൂട്ടായ്‌മയായ പ്രതിധ്വനി സംഘടിപ്പിച്ച സർഗോത്സവത്തിന്റെ ഫലം പ്രഖ്യാപിച്ചു. സാഹിത്യകാരി സാറാ ജോസഫ് മുഖ്യാതിഥിയായി. പ്രതിധ്വനി ടെക്‌നോപാർക്ക് പ്രസിഡന്റ് റനീഷ് രാമചന്ദ്രൻ, എഴുത്തുകാരിയും കാലിഗ്രാഫി ആർട്ടിസ്റ്റുമായ ഡോണമയൂര, മാഗി വൈ.വി., പ്രതിധ്വനി കൊച്ചി എക്‌സിക്യുട്ടീവ് മെമ്പർമാരായ സുബിൻ കെ., വിപിൻ രാജ്, അഞ്ജു ഡേവിഡ് എന്നിവർ പങ്കെടുത്തു.

ഇംഗ്ലീഷ് കവിതയിൽ ഐശ്വര്യ ചന്ദ്രശേഖരൻ (അലയൻസ്) ഒന്നാംസ്ഥാനവും ദേവിശ്രീ അനൂപ് (ബേകർ ഹഗ്‌സ്) രണ്ടാംസ്ഥാനവും സുജിത്ത് ദാൻ മാമൻ (യു.എസ്.ടി) മൂന്നാംസ്ഥാനവും നേടി. മലയാളം കവിതയിൽ ജ്യോതിഷ് കുമാർ സി.എസ് (ആർ.എം എഡ്യുക്കേഷൻ) ഒന്നാംസ്ഥാനവും ഷൈൻ ഷൗക്കത്തലി (ഇ.വൈ ഇൻഫോപാർക്ക്) രണ്ടാംസ്ഥാനവും അന്നു ജോർജ് (ടി.സി.എസ്) മൂന്നാംസ്ഥാനവും നേടി.

മലയാള ചെറുകഥയിൽ എൽസമ്മ തറയാൻ (യു.എസ്.ടി) ഒന്നാംസ്ഥാനവും നിപുൻ വർമ (യു.എസ്.ടി, കൊച്ചി) രണ്ടാംസ്ഥാനവും എസ്. അഭിഷേക് (അക്‌സിയ ടെക്‌നോളജീസ്) മൂന്നാംസ്ഥാനവും നേടി. ഇംഗ്ലീഷ് ചെറുകഥയിൽ നിപുൻ വർമ (യു.എസ്.ടി) ഒന്നാം സ്ഥാനവും ഭാസ്‌കർ പ്രസാദ് (യു.എസ്.ടി) രണ്ടാംസ്ഥാനവും ഗൗരി ജല (അലിയൻസ്) മൂന്നാംസ്ഥാനവും നേടി.

മലയാളം ഉപന്യാസത്തിൽ അനസ് അബ്ദു നാസർ (എൻവെസ്റ്റ് നെറ്റ്) ഒന്നാംസ്ഥാനവും രഞ്ജിനി (ഫിനാസ്ട്ര) രണ്ടാംസ്ഥാനവും റിനി എ. (യു.എസ്.ടി) മൂന്നാംസ്ഥാനവും നേടി. ഇംഗ്ലീഷ് ഉപന്യാസത്തിൽ അരുണിമ ജി.എസ്. കൃഷ്ണലത (ഐ.ബി.എസ്) ഒന്നാം സ്ഥാനവും സുജിത്ത് ഡാൻ മാമൻ (യു.എസ്.ടി) രണ്ടാംസ്ഥാനവും ആർ. ദിവ്യ റോസ് (ഒറാക്കിൾ) മൂന്നാംസ്ഥാനവും നേടി.