അങ്കമാലി: അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സാഹിത്യകാരന്മാരുടെ സംഗമം ഇന്ന് വൈകിട്ട് 4.30ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്‌സ് ഫോറം ചെയർമാൻ പി.ടി. പോൾ അദ്ധ്യക്ഷത വഹിക്കും. നാടകകൃത്ത് മോഹൻ ചെറായി രചിച്ച ചെറായിയുടെ കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് നിർവഹിക്കും. സിനിമാ സംവിധായകൻ സർജുലൻ ആദ്യകോപ്പി ഏറ്റുവാങ്ങും.
മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, ആകാശവാണി മുൻ ഡയറക്ടർ എൻ.കെ. സെബാസ്റ്റ്യൻ, ശ്രീമൂലനഗരം മോഹൻ, ടോം ജോസ്, ഡോ. സുരേഷ് മൂക്കന്നൂർ, പ്രൊഫ. വത്സലൻ വാതുശേരി, ശ്രീമൂലനഗരം പൊന്നൻ, നോയൽരാജ്, മാത്യൂസ് മഞ്ഞപ്ര, ശിവപ്രസാദ് താനൂർ എന്നിവർ പ്രസംഗിക്കുമെന്ന് കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.