അങ്കമാലി: അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. ജില്ലാ സമ്മേളന സംഘാടകസമിതി വൈസ് ചെയർമാൻ സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. ജയകുമാർ, സംഘാടകസമിതി ചെയർമാൻ കെ.കെ. ഷിബു, കെ.പി. റെജിഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, ജില്ലാ കമ്മിറ്റി അംഗം പി.യു. ജോമോൻ എന്നിവർ പങ്കെടുത്തു.