പാമ്പാക്കുട: ജനമൈത്രി പൊലീസും പാമ്പാക്കുട എം.ടി.എം ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വോളിബാൾ കോച്ചിംഗ് ക്യാമ്പ് പുത്തൻകുരിശ് ഡിവൈ. എസ്. പി ജി. അജയ്‌നാഥ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവും അച്ചടക്കവുമുള്ള തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കേരള യൂണിവേഴ്സിറ്റി മുൻ കോച്ച് ജോയി തോമസ് നേതൃത്വം നൽകും.