general
കെ.എസ്.കെ.ടി.യു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം എ.എ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: കെ.എസ്.കെ.ടി.യു മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാകമ്മിറ്റി അംഗം എ.എ. സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ ടി.സി. വേലായുധൻ അദ്ധ്യക്ഷനായി. മഞ്ജു ബോസ്, കെ.എ. തോമസ്, വി.കെ. വത്സൻ, കെ.ജെ. ബോബൻ, സി.എസ്. ബോസ്, വിജി റെജി, ആനി ജോസ്, സാജൻ പാലമറ്റം, എ.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു. പൊതുശ്മശാനം സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.