കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് സംഘാടക സമിതിയായി. മേയ് 6, 7 തീയതികളിൽ നടക്കുന്ന പെരുന്നാളിന് 51 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. എൻ.വി. ജോയി, ബിജു ഐനിയേടത്ത് എന്നിവരാണ് ജനറൽ കൺവീനർമാർ. മേയ് ഒന്നിന് കൊടിയേറ്റ്, 6ന് വൈകിട്ട് ആറിന് സന്ധ്യാപ്രാർത്ഥന, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ നടക്കും. 7ന് രാവിലെ ആറിന് മൂന്നിന്മേൽ കുർബാന, നേർച്ചസദ്യ എന്നിവ നടക്കുമെന്ന് വികാരി ഫാ. സണ്ണി വർഗീസ് അറിയിച്ചു.