പറവൂർ: മാല്യങ്കര ഹിന്ദുമഹാസഭ ശ്രീഭൈരവൻ മുത്തപ്പൻ നവഗ്രഹ ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം നാളെ (വ്യാഴം) രാവിലെ എട്ടിന് ക്ഷേത്രം മേൽശാന്തി സരീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കുടനിർവത്തൽ ചടങ്ങോടെ തുടങ്ങും. പുലർച്ചെ നിർമ്മാല്യം, അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹവനം, നവഗ്രഹപൂജ,പതിനൊന്നിന് അമൃതഭോജനം, വൈകിട്ട് അഞ്ചരക്ക് സർവൈശ്വര്യപൂജ എന്നിവ നടക്കും. 22ന് രാവിലെ ഏഴിന് മഹാമൃത്യുഞ്ജയഹോമം, ഏഴരക്ക് നാരായണീയ പാരായണം, വൈകിട്ട് അഞ്ചരക്ക് താലം എതിരേൽപ്പ്, ദീപാരാധനയ്ക്കുശേഷം പുഷ്പാഭിഷേകം. മഹോത്സവദിനമായ 23ന് രാവിലെ ഗുഢാന്നപൂജ, നവകലശപൂജ, ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നിന് നവകലശാഭിഷേകം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി പത്തിന് തായമ്പക, പതിനൊന്നിന് മഹാഗുരുതിക്കുശേഷം മംഗളപൂജയോടെ സമാപിക്കും.