നെടുമ്പാശേരി: ഗോയിംഗ് ഗ്രീൻ സന്ദേശവുമായി സിയാൽ എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് സർവീസിന്റെ (എ.ആർ.എഫ്.എഫ്) നേതൃത്വത്തിൽ വിമാനത്താവള പരിസരത്ത് 5 കി.മി ക്രോസ് കൺട്രിറൺ സംഘടിപ്പിച്ചു. ദേശീയ അഗ്നിസുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ എ.എം ഷബീർ ഫ്‌ളാഗ് ഒാഫ് ചെയ്തു. സിയാലിലും മറ്റ് അനുബന്ധ ഏജൻസികളിൽ നിന്നുമായി നൂറോളംപേർ പങ്കെടുത്തു. ദീപക് ശർമ്മ (സി.ഐ.എസ്.എഫ്), സി. രത്‌നകുമാർ (സിയാൽ സെക്യൂരിറ്റി), ഭാവന സാഗർ (സി.ഐ.എസ്.എഫ്), കെ.വി. സീന (ബി.ഡബ്ല്യു.എഫ്.എസ്) എന്നിവർ വിവിധ വിഭാഗങ്ങളിൽ വിജയികളായി. അഗ്നി സുരക്ഷയെയും പ്രതിരോധത്തെയുംകുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാവർഷവും ഏപ്രിൽ 14 മുതൽ 20 വരെയാണ് അഗ്നിസുരക്ഷാവാരം ആചരിക്കുന്നത്.