കൊച്ചി: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മൂല്യനിർണയത്തിലെ പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കണമെന്നും മൂല്യനിർണയരീതിയും ക്യാമ്പുകളും മുൻവർഷങ്ങളിലെ പോലെ ക്രമീകരിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് രഞ്ജിത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.