bun
രായമംഗലം പഞ്ചായത്തിലെ പുല്ലുവഴി ബ്രാഞ്ച് കനാലിന്റെ ബണ്ട് ഇടിഞ്ഞതിനാൽ തോടുവെട്ടി വെള്ളംതിരിച്ചുവിടുന്നു


പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ പുല്ലുവഴി ജയകേരളം സ്‌കുളിനു സമീപം പതിനൊന്നാം വാർഡിലെ വീടുകളുടെ സമീപത്തുകൂടി ഒഴുകുന്ന പി.വി.ഐ.പി. പുല്ലുവഴി ബ്രാഞ്ച് കനാലിന്റെ കൈവശത്തെ ബണ്ട് മൂന്നു ഭാഗത്തായി ഇടിഞ്ഞിട്ട് മൂന്ന് വർഷത്തിലേറെയായി.
കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ മഴ പെയ്തത് മൂലം ബണ്ട് വീണ്ടും ഒരു ഭാഗം കൂടി ഇടിഞ്ഞ് വെള്ളം വീടുകളുടെ പറമ്പുകളിലേക്കും മറ്റും ഒഴുകി സമാധാന ജീവിതം തടസപ്പെട്ടിരിക്കുകയാണ്. ബണ്ട് ഫിൽ ചെയ്ത ഭാഗത്ത് ഇടിഞ്ഞു മഴക്കാലങ്ങളിൽ വശങ്ങളിലേക്ക് വെള്ളം ഒഴുകി അടുത്തുള്ളപറമ്പുകളിലേക്കും മറ്റും ഒഴുകി കിണർ വെള്ളം മലിനമാവുകയും, കക്കൂസ് ടാങ്കുകൾ ഉപയോഗ ശൂന്യമാവുകയും ചെയ്യുകയാണ്. കനാൽ ബണ്ടിലുണ്ടായിട്ടുള്ള കേടുപാടുകൾ തീർത്ത് തങ്ങളുടെ പറമ്പുകളിലേക്ക് വെള്ളം ഒഴുകി വരുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2018 സെപ്തംബർ 7 ന് രായമംഗലം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് നിവാസികൾ പെരിയാർവാലി എക്സിക്യുട്ടീവ് എഞ്ചിനീയർക്കു പരാതി നല്കിയിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ 2020 നവംബർ 20-ന് രായമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകി.
ഇറിഗേഷൻ വകുപ്പിന് കോൺട്രാക്ട് അനുവദിക്കുന്നില്ല എന്നാണ് പെരിയാർവാലി അധികൃതരുടെ വാദം. കഴിഞ്ഞ 2 വർഷമായി കുടുംബശ്രീ മുഖേന തൊഴിലുറപ്പു പദ്ധതിയിലുള്ള ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് വർക്ക് ചെയ്യിപ്പിച്ചെങ്കിലും ബണ്ട് പല ഭാഗത്തായി ഇടിഞ്ഞു വെള്ളം സമീപ വീടുകളിലേക്കും മ റ്റും ഒഴുകുകയും പറമ്പുകളിലെ കാർഷിക വിളകൾക്ക് മണ്ണ് ഒലിച്ചുപോകുന്നതുമൂലം നാശനഷ്ടങ്ങൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തു നിന്നും ബണ്ടിലുണ്ടായിട്ടുള്ള കേടുപാടുകൾ നന്നാക്കുന്നതിനുള്ളഅടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് പതിനൊന്നാം വാർഡിലെ നാട്ടുകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.