പെരുമ്പാവൂർ: പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്ട് ആലുവ ബ്രാഞ്ച് കനാൽ വെങ്ങോല കവലയിൽനിന്ന് ടാങ്ക് സിറ്റിക്ക് പോകുന്നഭാഗത്ത് ബ്ലാത്തിക്കടവിനു സമീപമുള്ള രണ്ടു കുളിക്കടവുകൾ അപകടാവസ്ഥയിൽ. അടിഭാഗത്തെ കല്ലുകൾ ഇളകിപ്പോയിട്ടുള്ളതും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഈ കുളിക്കടവുകൾ. ഈ പ്രദേശത്തെ കുട്ടികളും മുതിർന്നവരുമടക്കം ധാരാളംപേർ ഉപയോഗിച്ച് വരുന്നതാണ് ഈ കുളിക്കടവുകൾ. അപകടസാഹചര്യം നിലനിൽക്കുന്നതിനാൽ എത്രയുംവേഗം ഈ കുളിക്കടവുകളുടെ അറ്റകുറ്റപ്പണി നടത്തി ദുരന്തസാദ്ധ്യത ഒഴിവാക്കി കുളിക്കടവുകൾ ജനോപകാരപ്രദമാക്കണമെന്ന് വെങ്ങോല പഞ്ചായത്തുതല റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സണ്ണി തുരുത്തിയിൽ ആവശ്യപ്പെട്ടു.