vaz
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകൾക്ക് അലമാരകളും, പുസ്തകങ്ങളും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി, വായനശാലകൾക്ക്, അലമാരകളും പുസ്തകങ്ങളും, വിതരണം ചെയ്തു. വെങ്ങോല, വാഴക്കുളം, കീഴ്മാട്, ചൂർണിക്കര, എടത്തല, കിഴക്കമ്പലം, പഞ്ചായത്തുകളിലെ മുപ്പത് വായനശാലകൾക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി അലമാരകളും പുസ്തകങ്ങളും നൽകിയത്. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി ഹക്കീം അദ്ധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, അസീസ് മൂലയിൽ, ലിസി സെബാസ്റ്റ്യൻ, ഷാജിത നൗഷാദ്, ഷമീർ തുകലിൽ, കെ.വി. രാജു, ഷീജ പുളിക്കൽ, അശ്വതി രതീഷ്, ആബിത ഷരീഫ്, സജ്ന നസീർ, സതി ഗോപി, ബി.ഡി.ഒ കെ.വി. സതി, സി.എം. റംല തുടങ്ങിയവർ പങ്കെടുത്തു.