പെരുമ്പാവൂർ: വാഴക്കുളം വായനശാലയുടെ ആഭിമുഖ്യത്തിൽ വടക്കേ വാഴക്കുളം ഗവ. യു.പി സ്‌കൂൾ പി.ടി.എയുടെ സഹകരണത്തോടെ ചിത്രരചനാ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. രാജീവ് തുറവൂർ, ബീനിഷ് മോഹൻ എന്നിവർ പരിശീലനം നൽകി. വേണു വാരിയത്ത്, അൻസാർ അലി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി റസാക്ക്, പി.ടി.എ പ്രസിഡന്റ് സാദിക്ക്, കുഞ്ഞുമുഹമ്മദ്, രവീന്ദ്രൻ, കമ്മിറ്റിഅംഗം സലാം തുടങ്ങിയവർ സംസാരിച്ചു.