
കളമശേരി: ശുചീകരണ ഉത്പന്നങ്ങളുമായി ഏലൂർ നഗരസഭയിലെ ഹരിതകർമ്മസേന വീടുകളിലെത്തും. എച്ച്.കെ.എസ് ബ്രാൻഡിൽ ബാത്ത്റൂം ലോഷൻ, ഹാൻഡ് വാഷ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് മിതമായ നിരക്കാണ് ഈടാക്കുന്നത്. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും ആദ്യ വില്നപയും നിർവഹിച്ചു. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ, പി.എ.ഷെറീഫ്, ദിവ്യാനോബി, പി.ബി രാജേഷ്, പി.എം. അയൂബ്, കെ.ആർ. കൃഷ്ണപ്രസാദ്, സെക്രട്ടറി പി.കെ. സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രേംചന്ദ്, വി.ബിജു എന്നിവർ പങ്കെടുത്തു.