t

തൃപ്പൂണിത്തുറ: ഏപ്രിൽ 21,22,23 തീയതികളിൽ അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ യുവതി സെമിനാർ സംഘടിപ്പിച്ചു. എഴുത്തുകാരിയും അദ്ധ്യാപികയുമായ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ലിഷ ഫ്രാൻസിസ്, മീനു സുകുമാരൻ, ചിഞ്ചു ബി. കൃഷ്ണ, മനീഷാ രാധാകൃഷ്ണൻ, കെ.വി. കിരൺ രാജ്, വൈശാഖ് മോഹൻ എന്നിവർ സംസാരിച്ചു.