k
വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പഞ്ചായത്തുതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിക്കുന്നു

കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രോഗപ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പഞ്ചായത്തുതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. ഉറവിട നശീകരണം, ക്ലോറിനേഷൻ, ബോധവത്കരണം, പനി സർവ്വേ അടക്കം വിവിധ പരിപാടികളാണ് ആരോഗ്യജാഗ്രതയുടെ ഭാഗമായുള്ള കരുതൽ കാമ്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനകൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് കൊമ്പനാട് മേഖല എന്നിവരുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ എല്ലാ വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ടി​. ബിജു, ജിനു ബിജു, കെ.എസ്. ശശികല, വിനു സാഗർ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.