
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ ക്ഷേത്ര ക്ഷേമസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ ക്ലിനിക് ആരംഭിച്ചു. ദേവസ്വംബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കൊച്ചി ദേവസ്വം ബോർഡ് മെമ്പർ വി.കെ.അയ്യപ്പൻ, ദേവസ്വം ഓഫീസർ പ്രദീപ് കുമാർ, സമിതി ഭാരവാഹികളായ വി.എസ്. പ്രദീപ്, എ.ബാലഗോപാൽ, രഞ്ജിത്ത് ആർ.വാര്യർ എന്നിവർ പങ്കെടുത്തു. നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഡോക്ടർ അരുൺ കൈമൾ ആണ് സൗജന്യമായി ചികിത്സിക്കുന്നത്.