പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാആശ്രമം മഠാധിപതിയായിരുന്ന സ്വാമിനി അമൃ‌തമാതയുടെ പതിമൂന്നാമത് സമാധിദിനാചരണം നാളെ (വ്യാഴം) ആശ്രമത്തിൽ നടക്കും. പുലർച്ചെ ഗുരുപൂജ, ഹോമം, അർച്ചന, രാവിലെ പത്തിന് സമാധിദിന സമ്മേളനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എം.ബി. നാണുത്തമ്പി അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യപ്രഭാഷണം നടത്തും. ഇ.പി. സന്തോഷ്, ടി.എ. മോഹൻ, കെ.എസ്. വേണു, സ്വാമിനി ആത്മപ്രീയമാത, സ്വാമിനി കൃഷ്ണമയി രാധാദേവി, കൃഷ്ണമണി, മായദേവി, കെ.കെ. ഗിരീഷ്, കെ.എസ്. വിദ്യാധരൻ, ബ്രഹ്മചാരിണി തങ്കമണി തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന സർക്കാരിന്റെ തൊഴിൽശ്രേഷ്ഠ പുരസ്കാരം ലഭിച്ച കെ.ജി.സുശീലയെ സ്വാമിനി ശാരദപ്രിയമാത പൊന്നാട അണിയിച്ചും ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയ സേവികാആശ്രമംസ്കൂളിലെ ആദ്യ എൻ. ജയറാമിനെ സ്വാമി ധർമ്മചൈതന്യ മെമന്റോ നൽകിയും ആദരിക്കും. വൈകിട്ട് ആറരക്ക് ദീപക്കാഴ്ച.