photo
പ്രൊഫ.എം.കെ. പ്രസാദ്, എസ്.രമേശൻ അനുസ്മരണ സമ്മേളനം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അന്വേഷണാത്മകമായ ചിന്തകളും മൂല്യബോധമുള്ളവരുമായിരുന്നു പ്രൊഫ.എം.കെ.പ്രസാദും എസ്. രമേശനുമെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. ഇരുവരെയും കുറിച്ചുള്ള അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ശാസ്ത്രരംഗത്ത് ഉജ്ജ്വല പ്രതിഭയായിരുന്ന എം.കെ.പ്രസാദ് ചിത്രകാരൻ കൂടിയായിരുന്നു. കാവ്യരംഗത്ത് ഉജ്ജ്യലപ്രതിഭയായിരുന്ന എസ്. രമേശൻ നിരവധി കവിതകളുടെ അമരക്കാരനാണ്. ഇരുവരുടെയും ചിന്തകൾ പുതിയ തലമുറക്ക് പകർന്ന് നൽകണമെന്ന് പ്രൊഫ. സാനു പറഞ്ഞു.
ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പൻ, ഡോ. എം.ഷാജി, കുരീപ്പുഴ ശ്രീകുമാർ, ഡോ. കെ.കെ. ജോഷി, ഒ.കെ. കൃഷ്ണകുമാർ, കെ.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു. കവിയരങ്ങും നടത്തി.