ആലുവ: ഹൈക്കോടതി ഉത്തരവുമായി കനത്ത പൊലീസ് കാവലിൽ ആലുവ യു.സി കോളേജിന് സ്വയം ഭരണാധികാരം നൽകുന്നത് സംബന്ധിച്ച് പരിശോധിക്കാൻ എം.ജി സർവകലാശാല സംഘം കോളേജിലെത്തി. സ്ഥലത്തുണ്ടായിരുന്ന കോളേജ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘത്തിനെതിരെ പ്രതിഷേധം ഉയർത്തിയെങ്കിലും പൊലീസ് അറസ്റ്റുചെയ്തുനീക്കി. അദ്ധ്യാപക സംഘടനയായ കെ.പി.സി.ടി.എയും പ്രതിഷേധവുമായി രംഗത്തുണ്ട്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ പരിഹരിക്കണമെന്നാണ് ആവശ്യം.