bjp
കീഴ്മാട് പഞ്ചായത്തിലെ ആശാ വർക്കർമാരെ മഹിളാമോർച്ച ദേശീയ സെക്രട്ടറിയും കേന്ദ്ര സാമൂഹ്യ വികസന ബോർഡ് അംഗവുമായ പദ്മജ എസ്. മേനോൻ ആദരിക്കുന്നു

ആലുവ: മഹിളാമോർച്ച ആലുവ മണ്ഡലം കമ്മിറ്റി കീഴ്മാട് പഞ്ചായത്തിലെ ആശാ വർക്കർമാരെ ആദരിച്ചു. ദേശീയ സെക്രട്ടറിയും കേന്ദ്ര സാമൂഹ്യ വികസന ബോർഡ് അംഗവുമായ പദ്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ ബൈജു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. റെജി, ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ലാൽജി വാമദേവൻ, സുനിത സജീവ്, സലി വേലായുധൻ, ധന്യ പ്രദീഷ്, ഷാലു സൈഗാൾ, ലിജേഷ് വിജയൻ ഫെബിൻ ജോയ്, ഹരിലാൽ, വിജയ് നാഥ് എന്നിവർ പങ്കെടുത്തു.