ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ 30 വായനശാലകൾക്ക് നൽകുന്ന പുസ്തകങ്ങളുടെയും അലമാരകളുടെയും വിതരണം ബ്ലോക്ക് പ്രസിഡന്റ് കെ.എം. അൻവർഅലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിസി സെബാസ്റ്റ്യൻ, അസീസ് മൂലയിൽ, ഷാജിത നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സതി ലാലു, പ്രീജ കുഞ്ഞുമോൻ, ഷമീർ തുകലിൽ, ലാലൻ കെ. മാത്യൂസ്, സുധീർ മീന്ത്രയ്ക്കൽ, ഷീജ പുളിയ്ക്കൽ, അശ്വതി രതീഷ്, കെ.വി. രാജു, സജ്‌ന നസീർ, കെ.എം. സിറാജ്, ആബിദ ഷെരീഷ്, സതി ഗോപി, കെ.വി. സതി എന്നിവർ സംസാരിച്ചു.