
മട്ടാഞ്ചേരി: തകർന്നിട്ട് കൊല്ലം അഞ്ചായിട്ടും അധികൃതർ ഗൗനിക്കാതെ മട്ടാഞ്ചേരി സാന്റോ ഗോപാലൻ റോഡ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡിൽ അപകടവും പതിവായി.
ഞായറാഴ്ച ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന ഗർഭിണിയായ ഭാര്യയ്ക്ക് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. അഞ്ചുവർഷം മുൻപ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനാണ് കൂവപ്പാടം മുതൽ പരിപ്പ് ജംഗ്ഷൻ വരെ രണ്ട് കിലോമീറ്റർ റോഡ് കുഴിച്ചത്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനകീയ സമിതി കൺവീനർ എ.ജലാൽ റോഡിലെ ചെളിവെള്ളത്തിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചിരുന്നു.