ആലുവ: ആലുവ സഹൃദയ സംഗീതകാരുണ്യവേദി ഏർപ്പെടുത്തിയ സഹൃദയ പുരസ്‌കാരം വാവ സുരേഷിന് സമ്മാനിക്കുമെന്ന് സഹൃദയ പ്രസിഡന്റ് എം. വിശ്വനാഥക്കുറുപ്പ്, സെക്രട്ടറി അശോക്‌കുമാർ, ട്രഷറർ വി.കെ. ഭാസി, ജോയിന്റ് സെക്രട്ടറി പി. ശ്രീഹരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സേവന അവലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്ക് എല്ലാവർഷവും നൽകുന്നതാണ് സഹൃദയ പുരസ്‌കാരം. 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം പുരസ്‌കാരം 24ന് വൈകിട്ട് അഞ്ചിന് ചൂർണിക്കര പഞ്ചായത്ത് ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ വച്ച് നൽകും. മുൻ പൊലീസ് മേധാവി ഡോ. അലക്‌സാണ്ടർ ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
25 പേർക്കുള്ള ചികിത്സാസഹായ വിതരണോദ്ഘാടനം ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിക്കും. ഉദ്യോഗ് ഭാരതി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശശിധരൻ എസ്. മേനോൻ, വൈസ്‌മെൻ ക്‌ളബ് ഈസ്റ്റ് എൻഡ് കൊച്ചി പ്രസിഡന്റ് ജോർജ് വി. ജയിംസ്, മുഹമ്മദ് ആസിഫ് തുടങ്ങിയവർ സംസാരിക്കും.
40 ലക്ഷം രൂപ ചികിത്സാസഹായം നൽകി
സഹൃദയ സംഗീത കാരുണ്യവേദി കഴിഞ്ഞ 15 വർഷത്തിനിടയിൽ 700 രോഗികൾക്കായി 40 ലക്ഷം രൂപ ചികിത്സാസഹായം നൽകിയിട്ടുണ്ട്. വൈസ്‌മെൻ ക്‌ളബ് ഈസ്റ്റ് എൻഡ് കൊച്ചിയുമായി സഹകരിച്ച് സഹ്യദയ സംഗീതകാരുണ്യവേദി കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ എന്നിവക്ക് ധനസഹായം നൽകുകയും സൗജന്യ ഡയാലിസ് കൂപ്പൺ, സെൽഫ് മൊബിലൈസേഷൻ ഉപകരണം തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പ്രളയത്തിലും കൊവിഡ് മഹാമാരിയിലും പലചരക്കുസാധനങ്ങൾ, തുണിത്തരങ്ങൾ, ഡിസിൻ, മാസ്‌ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ് തുടങ്ങിയവയും വിതരണം ചെയ്തു.