11

തൃക്കാക്കര: ജനങ്ങളുടെ ആശങ്ക പരിഹരിച്ചുവേണം കെ-റെയിൽ പദ്ധതി നടപ്പാക്കേണ്ടതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കാക്കനാട് മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനായി, പങ്കളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് ജീവനക്കാരുമായി ചർച്ച ചെയ്ത് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹുസൈൻ പതുവന അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ.അനീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബിന്ദു രാജൻ, പി.അജിത്ത്, എസ്.കെ.എം ബഷീർ, സി.എ. കുമാരി,​ സ്വാഗതസംഘം ജനറൽ കൺവീനർ സജു ഉണ്ണികൃഷ്ണൻ,​ ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി എ.ജി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീജി തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. ശ്രീജേഷ് വരവ് ചെലവ് കണക്കും ജില്ലാ ജോയിന്റ് സെക്രട്ടറി സി. ബ്രഹ്മഗോപാലൻ പ്രമേയങ്ങളും അവതരിപ്പിച്ചു.

ഭാരവാഹികളായി ശ്രീജി തോമസ് (ജില്ലാ പ്രസിഡന്റ്) ഹുസൈൻ പതുവന(സെക്രട്ടറി) അബു സി. രഞ്ജി, ഇ.പി. പ്രവിത, സന്ദീപ് ആർ. (വൈസ് പ്രസിഡന്റുമാർ), കെ.പി. പോൾ, സി. ബ്രഹ്മ ഗോപാലൻ, എം.എ.അനൂപ് (ജോയിന്റ് സെക്രട്ടറിമാർ), കെ.കെ.ശ്രീജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.