കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണബാങ്ക് സൗജന്യമായി നടത്തുന്ന അവധിക്കാല കലാകായികപരിശീലനത്തിന് ഇന്ന് തുടക്കം കുറിക്കും. ഇന്ന് രാവിലെ 9.30ന് ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ജെ. മാർട്ടിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ ശാസ്ത്രീയസംഗീതം, നൃത്തം, യോഗ, കരാട്ടെ എന്നീ ഇനങ്ങളിലായി പരിചയസമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. രജി സ്‌ട്രേഷന് ബാങ്കുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി ബിനോയി അറിയിച്ചു.