നെടുമ്പാശേരി: എയർപോർട്ട് ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ ട്രസ്റ്റ് അഞ്ചാമത് വാർഷികം നെടുമ്പാശേരി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അജിത് ജോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിൻസോ ഫ്രാൻസിസ്, പി.എ. ഡേവിസ്, റെന്നി കെ. ഏലിയാസ്, ടി.വൈ. എൽദോ, എൽദോ യോഹന്നാൻ, എ.പി. മണി, വിനോദ് ചന്ദ്രൻ, ബേബി വർഗീസ്, പി.എ. എബി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ട്രസ്റ്റ് അംഗങ്ങളുടെ കുട്ടികളെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു.