
തൃക്കാക്കര: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ എഫ്.സി.സിയുടെ സെലിബ്രിറ്റി ഇൻവേസർ കപ്പ് യുണൈറ്റഡ് മീഡിയ ക്ലബ് സ്വന്തമാക്കി. ഫൈനലിൽ മോളിവുഡ് ബ്ളാസ്‌റ്റേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്. ചടങ്ങിൽ സംവിധായിക ബബിത മാത്യു, എഫ്.സി.സി പ്രസിഡന്റ് നിസാം അലി, ജനറൽ സെക്രട്ടറി പ്രിൻസ് ഗ്ളാരിയൻസ് തുടങ്ങിയവർ പങ്കെടുത്തു. മലയാള - സിനിമ- സീരിയൽ - മീഡിയ രംഗത്തുള്ളവർ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം.