കാലടി: കാലടി മർച്ചന്റ്‌സ് അസോസിയേഷൻ, അസോസിയേഷൻ യൂത്ത് വിംഗ്, കാലടി ടൗൺ ജുമാ മസ്ജിദ് എന്നിവർ ചേർന്ന് നടപ്പിലാക്കുന്ന വിശപ്പുരഹിതകാലടി പദ്ധതി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി.പി. തങ്കച്ചൻ അദ്ധ്യക്ഷനായി. അംഗങ്ങൾക്കുള്ള ഗിഫ്റ്റ് കൂപ്പൺ വിതരണോദ്ഘാടനം കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി വനിതാവിംഗ് പ്രസിഡന്റ് റൂബി ഡേവീസിന് നൽകി നിർവഹിച്ചു.
എഫ്രേം പാറയ്ക്ക, കെ.പി. ജോർജ്, എം.ജെ. സന്തോഷ്, ടി.എ. റസാഖ്, എ.കെ. സുഗതൻ, യൂത്ത് വിംഗ് പ്രസിഡന്റ് ടി.പി. സാദിഖ്, കാലടി ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ബാസ് അൽ അസനി, വാർഡ് മെമ്പർ പി.ബി. സജീവ്, ബൈജു സെബാസ്റ്റ്യൻ, എം.എൻ. വിശ്വനാഥൻ, ടി.ആർ. മുരളി തുടങ്ങിയവർ പങ്കെടുത്തു. ആഴ്ചയിൽ ആറുദിവസം ഉച്ചയ്ക്ക് 12മുതൽ രണ്ടുവരെയാണ് ഭക്ഷണപ്പൊതി നൽകുന്നത്. അസോസിയേൻ പ്രസിഡന്റ് വി.പി.തങ്കച്ചൻ ചെലവുകൾക്ക് ധനസഹായം നൽകും. കാലടി ടൗൺ ജുമാ മസ്ജിദിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് ഉച്ചയ്ക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി സന്തോഷ് കണ്ണമ്മ പറഞ്ഞു.