കളമശേരി: മഞ്ഞുമ്മൽ കസ്തൂർബാ സ്കൂൾ ട്രസ്റ്റ് ഫാക്ട് മാനേജ്മെന്റിന് മെമ്മോറാണ്ടം സമർപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള ഫാക്ട് ഈസ്റ്റേൺ യു.പി.സ്കൂളിൽ പ്രവേശനം നൽകാമെന്നും കാട്ടിയാണ് മാനേജിംഗ് ട്രസ്റ്റി സുന്ദരി ലക്ഷ്മണൻ ഫാക്ട് ജനറൽ മാനേജർക്ക് (എച്ച്.ആർ)​ മെമ്മോറാണ്ടം നൽകിയത്. ഹൈസ്കൂളിന്റെ അംഗീകാരം തങ്ങളുടെ കെട്ടിടത്തിലേക്ക് മാറ്റി നൽകണമെന്നും ആവശ്യപ്പെട്ടു.