വൈപ്പിൻ: പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മേയ് ഏഴിന് റവന്യൂമന്ത്രി കെ. രാജൻ നാടിന് സമർപ്പിക്കും. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.അറിയിച്ചു.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ എല്ലാവിധ അനുബന്ധ സജ്ജീകരണങ്ങളോടെ ഒരുക്കിയ സൈക്ലോൺ ഷെൽട്ടറിൽ മുന്നൂറിലേറെപ്പേർക്ക് അഭയം നൽകാൻ സൗകര്യമുണ്ട്. പള്ളിപ്പുറം വില്ലേജിന്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിൽ അഞ്ചുകോടി 17 ലക്ഷം രൂപ ചെലവിട്ടാണ് മൂന്നുനില കെട്ടിടം നിർമ്മിച്ചത്. ഓരോ നിലയിലും ഹാൾ, ശൗചാലയം, സിക്ക് റൂം എന്നിവയുണ്ട്. താഴത്തെ നിലയിൽ അടുക്കള, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും. മഴവെള്ള സംഭരണിയും കുടിവെള്ളടാങ്കും നിർമ്മിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് അപകടസാദ്ധ്യതാലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയത്.