വൈപ്പിൻ: വാട്ടർ അതോറിറ്റി ഞാറക്കൽ സെക്ഷന് കീഴിൽ വരുന്ന എളങ്കുന്നപ്പുഴ, ഞാറക്കൽ, എടവനക്കാട്, നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലുളള വിവിധ തരത്തിലുളള (കോടതി വ്യവഹാരം, റവന്യൂ റിക്കവറി) വാട്ടർ ചാർജ്ജുമായി തർക്കമുളള വിഷയങ്ങൾ ഒത്തുതീർപ്പാക്കുന്നതിനായി മേള നടത്തുന്നു. 30നകം ലഭ്യമായ രേഖകൾ സഹിതം മാലിപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺനമ്പർ: 0484-2494501.