പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ പത്താമുദയം പൂജയ്ക്ക് ഇന്ന് തുടക്കമാകും. ശനിയാഴ്ച രാവിലെ 9നാണ് പൊങ്കാല സമർപ്പണം. ഇതോടനുബന്ധിച്ച് കുട്ടികളുടെ ചോറൂണ്, തുലാഭാരം, നൂറുംപാലും, ചെറിയ പൂജ, അപ്പത്താലം എന്നിവയും നടക്കും. ടി.എൻ.ജയകുമാർ ശാന്തി, രാജേന്ദ്രവർമ്മ ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഭാരവാഹികളായ പി.കെ.ബാലസുബ്രഹ്മണ്യൻ, സി.വി.ദിലീപ്കുമാർ, വി.ആർ.അശോകൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.