മട്ടാഞ്ചേരി: ജമാ അത്തെ ഇസ്ലാമി കൊച്ചി ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം നടത്തി. ചുള്ളിക്കൽ ഹോട്ടൽ ആബാദിൽ നടന്ന സംഗമം കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ ഉദ്ഘാടനം ചെയ്തു. എ.എസ്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.പി. ഫൈസൽ റംസാൻ സന്ദേശം നൽകി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ .അഷറഫ്, കൗൺസിലർമാരായ ഹബീബുള്ള, ബാസ്റ്റിൻ ബാബു, നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,​ സി.എസ്.ജോസഫ്, അഡ്വ.സുനിൽ, തോമസ് കൊറശ്ശേരി, കെ.എച്ച്. അസീം, കെ.എ.ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു.