പള്ളുരുത്തി: ചെറിയ പുല്ലാര ശ്രീനാരായണ ഭജന സമിതി സുവർണ ജൂബിലിയാഘോഷം 23ന് നടക്കും. രാവിലെ 8ന് നടക്കുന്ന പരിപാടി അജിത്ത് അയ്യപ്പൻ ഉദ്ഘാടനം ചെയ്യും. കെ.വി.സുധീർ രാജ് അദ്ധ്യക്ഷത വഹിക്കും. കെ.ബാബു എം. എൽ.എ, വി.കെ.പ്രകാശൻ, വേണുഗോപാൽ വേമ്പിള്ളി, ദീപം വൽസൻ തുടങ്ങിയവർ സംബന്ധിക്കും.