കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരകവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ പഴങ്ങനാട് മാളേക്കമോളത്ത് നാടക പഠനക്കളരി സംഘടിപ്പിച്ചു. നാടക സംവിധായകൻ സി.സി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നാടകപ്രവർത്തകരായ എൽദോസ് യോഹന്നാൻ, വി.ടി. രതീഷ് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കെ.വി. ആന്റണി, മഹേഷ് മാളിയേക്കപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.