
തൃപ്പൂണിത്തുറ: എരൂർ പുലിയന്നൂർ കുരിയാംപറമ്പിൽ പരേതനായ ഷാജിയുടെ ഭാര്യ മാലതിയുടേയും മകളുടെയും സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ബാബുവിന്റെ മരണശേഷം വീട് നിർമ്മാണം നിലച്ചതിനുശേഷം കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ മാലതിഭവന നിർമ്മാണ സഹായനിധി എന്നപേരിൽ കമ്മിറ്റി രൂപീകരിച്ച് 2021 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച വീടാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ താക്കോൽദാനം നിർവഹിക്കുമെന്ന് മാലതി ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ അരുൺ നാരായണൻ, കൺവീനർ ആർ.നന്ദകുമാർ, കോ-ഓർഡിനേറ്റർ പി.ഡി.ശ്രീകുമാർ എന്നിവർ പറഞ്ഞു.