ആലുവ: യൂണിവേഴ്സൽ ബിൽഡേഴ്സ് ഫുട്ബാൾ അക്കാഡമി സംഘടിപ്പിക്കുന്ന എസ്.സി.എസ് മേനോൻ മെമ്മോറിയൽ അഖില കേരള ഫുട്ബാൾ ടൂർണമെന്റ 23, 24 തീയതികളിൽ ആലുവ സെറ്റിൽമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഫുട്ബാൾ മേള 23ന് രാവിലെ 9ന് ഇന്ത്യൻ കായികതാരം പത്മജ മേനോൻ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് 4.30 ന് വിജയികൾക്ക് എ.പി. സുകുമാരൻ നായർ സ്മാരക വ്യക്തിഗത ട്രോഫികൾ മന്ത്രി പി. രാജീവ് സമ്മാനിക്കും.