kseb
അപകടാവസ്ഥയിൽ കയറിലാടുന്ന ഇലക്ട്രിക് പോസ്റ്റ്.

മൂവാറ്റുപുഴ: കയറിൽ കെട്ടിനിറുത്തിയ ഇലക്ട്രിക് പോസ്റ്റ് അപകടഭീഷണി ഉയർത്തുന്നു. നഗരസഭ പതിനൊന്നാം വാർഡിലെ കിഴക്കേക്കരയിലാണ് സംഭവം. ഒരാഴ്ച മുമ്പ് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് മറിഞ്ഞുവീണ പോസ്റ്റാണ് കെ.എസ്.ഇ.ബി ജീവനക്കാർ കയർഉപയോഗിച്ച് കെട്ടിനിറുത്തിയശേഷം രാത്രി സ്ഥലംവിട്ടത്. ഉദ്യോഗസ്ഥർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് ശരിയായ രീതിയിൽ പുന:സ്ഥാപിക്കണമെന്നാവശ്യപെട്ട് വാർഡ് അംഗം ഉൾപ്പെടെ പരാതിയുമായി രംഗത്തുവന്നിട്ടും തുടർനടപടിയില്ല. അപകടാവസ്ഥയിൽ നിലകൊള്ളുന്ന പോസ്റ്റ് നിലം പൊത്താനുള്ള സാദ്ധ്യത ഏറെയാണ്.