marady
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മാറാടി കൃഷിഭവന്റെ വിത്ത് വണ്ടി.

മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാറാടി കൃഷിഭവന്റെ വിത്തുവണ്ടിയെത്തി. ചേമ്പ്. ഇഞ്ചി, മഞ്ഞൾ, പച്ചക്കറി വിത്തുകൾ തുടങ്ങി ഒരു കുടുംബത്തിന് കൃഷി ചെയ്യാൻ ആവശ്യമായ നടീൽ വസ്തുക്കളുമായാണ് യാത്ര. കൃഷി ഭവൻ, എസ്.ബി.ഐ മാറാടി ബ്രാഞ്ച് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. വിത്തുവണ്ടിയുടെ ഫ്ലാഗ് ഓഫ്‌ മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി. ബേബി നിർവഹിച്ചു. വിത്തുകൾ അടങ്ങിയ കിറ്റുകളുടെ വിതരണം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് നിർവഹിച്ചു. കൃഷി ഓഫീസർ എൽദോസ്, മെമ്പർ ഷൈനി മുരളി, ആർ.ബി.ഒ മാനേജർ ജയരാജ്‌, ഡെപ്യൂട്ടി മാനേജർ രഞ്ജിനി, മാറാടി ബ്രാഞ്ച് മാനേജർ ജഹാൻ, ഫീൽഡ് ഓഫീസർ മനീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ജി. വേണു എന്നിവർ സംസാരിച്ചു.