കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) സ്റ്റുഡന്റ്‌സ് യൂണിയൻ തിരഞ്ഞെടുപ്പ് 29ന് നടക്കും. നാമനിർദ്ദേശപത്രികകൾ 25 ഉച്ചയ്ക്ക് 3ന് മുമ്പായി സമർപ്പിക്കണമെന്ന് രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ അറിയിച്ചു. വിശദ വിജ്ഞാപനം www.kufos.ac.in എന്ന സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.