കളമശേരി: ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ഏലൂർ നഗരസഭയിലെ ഈരേഴുചാൽ പുഞ്ചത്തോട് ശുചീകരണം ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. നഗരസഭയിലെ എല്ലാ തോടുകളും മഴക്കാലത്തിന് മുമ്പ് ശുചീകരിക്കും. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അംബികാ ചന്ദ്രൻ,​ പി.എ.ഷെറീഫ്, ദിവ്യാ നോബി,​ കൗൺസിലർ വി.എ. ജെസ്സി, നിസ്സി സാബു , ശ്രീദേവി എന്നിവർ പങ്കെടുത്തു.