മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷവും 100% പദ്ധതി വിഹിതം ചെലവഴിച്ച് അഭിമാനാർഹമായ നേട്ടം കൈവരിച്ചു. ജില്ല ആസൂത്രണ സമിതി യോഗത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ കളക്ടർ ജാഫർ മാലിക്കിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്ജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രമ രാമകൃഷ്ണൻ, സാറാമ്മ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൾ സാബു, സെക്രട്ടറി എം.ജി. രതി എന്നിവർ പങ്കെടുത്തു.