മൂവാറ്റുപുഴ: കേന്ദ്ര അവഗണനയിലും ഇന്ധന, പാചകവാതക വിലവർദ്ധനയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. മുൻ എം.എൽ.എ ബാബുപോൾ ഉദ്ഘാടനം ചെയ്യും.