കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ (കേരളം) കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടുകൂടി വിവിധ ഹിന്ദി മഹാവിദ്യാലയങ്ങളിൽ നടത്തുന്ന ഹിന്ദി ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, മാവേലിക്കര, രാമപുരം (ആലപ്പുഴ), എറണാകുളം (സൗത്ത് ജംഗ്ഷൻ, ചിറ്റൂർ റോഡ്), തൃശൂർ, കോഴിക്കോട്, ബേക്കൽ, നീലേശ്വരം എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ. വിവരങ്ങൾക്ക് 04842375115, 04842377766