
കൊച്ചി : കൊച്ചി കോർപ്പറേഷന്റെ ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസിയായ സയനയും ചൊവ്വര നെടുവന്നൂർ കുറിയിടത്ത് വീട്ടിൽ പരേതനായ ജോസിന്റെയും എൽസിയുടെയും മകൻ നിൽജോ ജോസും വിവാഹിതരായി. കാക്കനാട് ഫോറൻസിക് ലാബ് ജീവനക്കാരനാണ് നിൽജോ.
ചമ്പക്കര സെന്റ് ജെയിംസ് പള്ളിയിലായിരുന്നു വിവാഹം. വിരുന്ന് സത്കാരത്തിൽ മേയർ എം.അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ.റെനീഷ്, ഷീബാലാൽ, അഡ്വ. പ്രിയ പ്രശാന്ത്, വി.എ.ശ്രീജിത്ത്, കൗൺസിലർമാരായ ഡോ.ഷൈലജ, സി.ഡി.ബിന്ദു. മെഴ്‌സി, റെഡീന ആന്റണി, ബിന്ദു ശിവൻ, മാലിനി കുറുപ്പ്, ബെൻസി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.