
കൊച്ചി: എക്സ്പോയിൽ ഇന്നലെ താരമായത് തൃപ്പൂണിത്തുറ സ്വദേശി അഞ്ജൻ. എ.പി.ജെ. അബ്ദുൾകലാമിന്റെ ആത്മകഥയ്ക്ക് ചിത്രം നൽകിയ സെറിബ്രൽ പാഴ്സി ബാധിതനാണ് അഞ്ജൻ. കേൾവി- സംസാര ശേഷികളും ഭാഗികമായി കാഴ്ച ശക്തിയും നഷ്ടപ്പെട്ടയാളാണ് അഞ്ജൻ.
2005ൽ കലാമിനെ കണ്ടുമുട്ടിയതോടെ അഞ്ജനെ ലോകം അറിഞ്ഞു. അഞ്ജൻ പഠിച്ചിരുന്ന ആദർശ് സ്പെഷ്യൽ സ്‌കൂളിലെത്തിയ കലാമിനെ അഞ്ച് മിനിട്ട് കൊണ്ട് പേപ്പറിൽ പകർത്തി. ആ ചിത്രം കലാമിന്റെ ആത്മകഥയിലും രാമേശ്വരത്തെ കലാം മ്യൂസിയത്തിലും ഇടംപിടിച്ചു. രാഷ്ട്രപതിയായിരുന്നപ്പോൾ പ്രണബ് മുഖർജിക്കും ചിത്രം വരച്ചു നൽകി.